തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്ന സംഭവത്തില്‍ മൊഴി രേഖപ്പെടുത്താന്‍ ജയില്‍ വകുപ്പ് അനുമതി തേടി. ജുഡീഷ്യല്‍ കസ്റ്റഡയില്‍ കഴിയുന്ന കൊഫ പോസ പ്രതിയായതിനാലാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്താന്‍ ജയില്‍ വകുപ്പ് കൊച്ചി എന്‍ഐഎ കോടതിയുടെയുടെയും കസ്റ്റംസിന്റെയും അനുമതി തേടിയത്.
സ്വപ്നയെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ജയില്‍ വകുപ്പിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജയില്‍ വകുപ്പിന്റെ നീക്കം.