ഉദ്യോഗസ്ഥരെ മയക്കി കിടത്തി തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചു. . .

punishment

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരെ മയക്കി കിടത്തിയ ശേഷം ജയില്‍ ചാടാന്‍ ശ്രമിച്ച തടവുകാര്‍ പിടിയില്‍. മയക്കു മരുന്നു ചേര്‍ത്ത ചായ നല്‍കിയാണഅ ഉദ്യോഗസ്ഥരെ പ്രചതികള്‍ മയക്കിയത്.

കൊലക്കേസ് പ്രതിയടക്കമുള്ള മൂന്ന് തടവുകാരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. അരുണ്‍കുമാര്‍, റഫീക്ക്, അഷ്‌റഫ് ഷംസീര്‍ എന്നിവരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്.

24ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥര്‍ക്ക് മയക്കു ഗുളിക ചേര്‍ത്ത് ഉറക്കിക്കിടത്തിയാണ് മൂന്നംഗ സംഘം തടവ് ചാടാന്‍ ശ്രമിച്ചത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ചാടല്‍ ശ്രമം പുറത്തറിഞ്ഞത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ജയില്‍ചാട്ടത്തിനുള്ള ശ്രമം പുറത്തറിഞ്ഞത്. മാനസികരോഗത്തിന് ചികിത്സചെയ്യുന്ന സഹതടവുകാരില്‍ നിന്നാണ് മൂന്നംഗസംഘം മയക്കുഗുളികകള്‍ സംഘടിപ്പിച്ചത്.

Top