ബീഹാര്‍: അജ്ഞാതരുടെ വെടിയേറ്റ് ബീഹാറില്‍ ജയില്‍ വാര്‍ഡന്‍ കൊല്ലപ്പെട്ടു.
ലാല്‍പോഖ്‌റ ഗ്രാമത്തില്‍ സദര്‍ പൊലീസ് സ്റ്റേഷനിലെ എസ്.എ.പി ജവാനായ ദീപ് നാരായണ്‍ റായ് (50), ആണ് കൊല്ലപ്പെട്ടത്.
ഹജിപ്പൂരിലെ ഡിവിഷണല്‍ ജയില്‍ കോംപ്ലക്‌സ് കവാടത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം.
ജയില്‍ സമുച്ചയത്തിന്റെ കവാടത്തില്‍ എത്തിച്ചേര്‍ന്ന അക്രമികള്‍ ദീപ് നാരായണന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എസ്എച്ച്ഒ ചിത്തരഞ്ജന്‍ താക്കൂര്‍ പറഞ്ഞു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഹാജിപൂര്‍ സദര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.
സംഭവത്തില്‍ പ്രതിഷേധിച്ച് രണ്ട് മണിക്കൂറോളം ജനങ്ങള്‍ ഹജിപ്പുര്‍ മുസാഫര്‍പുര്‍ എന്‍എച്ച് 77 റോഡ് തടഞ്ഞു.
സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി താക്കൂര്‍ അറിയിച്ചു.