സീതാപുര്‍: ഭൂമി കൈയേറ്റ കേസില്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് മുഹമ്മദ് അസം ഖാന് കോവിഡ് സ്ഥിരീകരിച്ചു. അസം ഖാന് പുറമേ 13 തടവുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജയിലില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലാണ് അസം ഖാന് കോവിഡ് സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശിലെ സീതാപുര്‍ ജയിലാണ് അസം ഖാന്‍ കഴിയുന്നത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം അദ്ദേഹത്തെയും രോഗം ബാധിച്ച മറ്റ് തടവുകാരെയും ഐസ്വലേഷനിലേക്ക് മാറ്റിയെന്നും ചികിത്സ ആരംഭിച്ചുവെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. അസം ഖാന്റെ ആരോഗ്യം തൃപ്തികരമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഭൂമി കൈയേറ്റ കേസില്‍ അസം ഖാനും മകനും ഭാര്യയും കഴിഞ്ഞ ഫെബ്രുവരി മുതല്‍ തടവിലായത്.