ഭോപ്പാല്‍: ഭോപ്പാലെ ജെയിന ക്ഷേത്രങ്ങളില്‍ ജീന്‍സ് അണിഞ്ഞെത്തുന്ന സ്ത്രീ ഭക്തര്‍ക്ക് വിലക്ക്.
ദിഗംബര്‍ ജെയിന്‍ പഞ്ചായത്ത് പ്രസിഡന്റ് രമേഷ് ചൗധരിയാണ് ജീന്‍സും ടോപ്പും ഒപ്പം സുതാര്യമായി വസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകളെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ല എന്ന് അറിയിച്ചത്.
ക്ഷേത്രങ്ങളില്‍ എത്തുമ്പോള്‍ സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. നിയമം അനുസരിച്ച് പുരുഷന്മാര്‍ കുര്‍ത്ത, പൈജാമ, സാധാരണ പാന്റ്, ഷര്‍ട്ട് എന്നിവ മാത്രമേ ജെയിന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ധരിക്കാവു.