കുപ്രസിദ്ധ കുറ്റവാളി ജയ്പാല്‍ ഭുള്ളറിനെ ഏറ്റുമുട്ടലില്‍ വധിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പഞ്ചാബ് സ്വദേശികളായ കുപ്രസിദ്ധ കുറ്റവാളി ജയ്പാല്‍ സിങ് ഭുള്ളറിനെയും കൂട്ടാളി ജാസി ഖറാറിനെയും ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചു. കൊല്‍ക്കത്ത ന്യൂ ടൗണിലെ സപൂര്‍ജി പലഞ്ചി പാര്‍പ്പിട സമുച്ചയത്തിലാണ് ഏറ്റുമുട്ടലില്‍ പഞ്ചാബ് പോലീസിന്റെ പ്രത്യേക സംഘമാണ് കൊലപ്പെടുത്തിയത്.

പഞ്ചാബ് പൊലീസും ബംഗാള്‍ പൊലീസും പ്രത്യേക ദൗത്യസേനയും (എസ്.ടി.എഫ്) സംയുക്തമായാണ് ഓപറേഷന്‍ നടത്തിയത്. കൊല്‍ക്കത്ത പൊലീസിലെ ഒരു ഉദ്യോഗസ്ഥന് ഏറ്റുമുട്ടലിനിടെ ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി സംസ്ഥാനങ്ങളിലായി കൊലപാതകം, കൊള്ള, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, കള്ളക്കടത്ത് തുടങ്ങി അമ്ബതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജയ്പാല്‍ ഭുള്ളര്‍.

ജഗ്രാവില്‍ രണ്ട് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഭുള്ളര്‍. തുടര്‍ന്ന് മെയ് 15 മുതല്‍ പ്രത്യേക അന്വേഷണ സംഘം ഭുള്ളറിനെ പിന്തുടരുകയായിരുന്നു. ഈ കേസില്‍ ഫിറോസ്പൂരിലെ ജയ്പാല്‍ സിങ് ഭുള്ളര്‍, മൊഗയിലെ ബല്‍ജിന്ദര്‍ സിങ് എന്ന ബബ്ബു, ഖരാറിലെ ജസ്പ്രീത് സിങ്, ലുധിയാന ജില്ലയിലെ ദര്‍ശന്‍ സിങ് എന്നിവര്‍ പ്രതികളാണ്. ഇയാളുടെയും, കൂട്ടാളിയായ ഖരാറിന്റെയും തലയ്ക്ക് 10 ലക്ഷം രൂപയാണ് പോലീസ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്.

Top