ന്യൂഡല്‍ഹി: രാജ്യസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കത്തു നല്‍കി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനാണ് കത്തയച്ചിരിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന്‍ പൂര്‍ണമായും തടസപ്പെട്ട സാഹചര്യത്തില്‍ മെയ് മാസത്തില്‍ രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് ജയറാം രമേശിന്റെ ആവശ്യം.
വ്യക്തിപരമായാണ് താന്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും ജയറാം രമേശ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ സെഷനില്‍ പാര്‍ലമന്റെ് പൂര്‍ണമായും തടസപെട്ടിരുന്നു. ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം. നിലവിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷയങ്ങള്‍ പരിഗണിക്കുന്നതിനായി രാജ്യസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും ജയറാം രമേശ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.