യുപിയെ നാലാക്കി വിഭജിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്

Jayaram-ramesh

ന്യൂഡല്‍ഹി: യുപിയെ നാലാക്കി വിഭജിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് രാജ്യസഭയില്‍ ഇന്ന് സ്വകാര്യ ബില്‍ അവതരിപ്പിക്കും. 2,43,286 ചതുരശ്ര കിലോമീറ്ററാണ് യുപിയുടെ വിസ്തൃതി. ഇത് ഭരണപരമായ കാര്യങ്ങളില്‍ അടക്കം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

യുപിയുടെ വിസ്തൃതി അസന്തുലിതാവസ്ഥയുണ്ടാക്കുന്നുണ്ട്, സാമൂഹ്യ സാംസ്‌ക്കാരിക, അടിസ്ഥാന സൗകര്യങ്ങളെയും ബാധിക്കുന്നുണ്ട്. അതിനാല്‍ ഭരണഘടനയുടെ മൂന്ന്, നാല് വകുപ്പുകള്‍ ഉപയോഗിച്ച് യുപിയെ നാലാക്കി വിഭജിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top