ലാഹോര്‍: പാക്ക് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേര് മാറ്റി. ‘മജ് ലിസ് വുറസ ഇ ശുഹുദാ ജമ്മു വ കശ്മീര്‍’ എന്നാണ് പുതിയ നാമം. രഹസ്യാന്വേഷണ ഏജന്‍സിയാണ് പേരുമാറ്റം കണ്ടുപിടിച്ചത്. പാക്കിസ്ഥാനിലെ ജിഹാദ് പരിശീലനത്തിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദവും നിരീക്ഷണവും ശക്തമായ സാഹചര്യത്തിലാണ് സംഘടനയുടെ ഈ പേരുമാറ്റം.
പാക്കിസ്ഥാന്റെ ഭീകരവാദ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉയരുന്നത്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് പുറമേ ഫ്രാന്‍സ്, റഷ്യ തുടങ്ങിയ ലോക രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു.
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫിനാണ് ഇപ്പോള്‍ സംഘടനയുടെ മേല്‍നോട്ടം വഹിക്കുന്നത്.