ഇസ്ലാമാബാദ് : ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇത് സംബന്ധിച്ച് തീരുമാനം ഉടന്‍ എടുക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം മസൂദ് അസറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഗറിനെ കരുതല്‍ തടവില്‍ ആക്കി എന്ന വിവരവും പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിരുന്നു.
ഇതിനിടെ മസൂദ് അസ്ഹര്‍ മരിച്ചതായും പിന്നീട് ജീവനോടെയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് അദ്ദേഹം ജീവനോടെ ഇരിക്കുന്നുവെന്ന് അറിയിച്ചതെന്നാണ് പാക്കിസ്ഥാനിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കടുത്ത വൃക്കാരോഗിയായ അസ്ഹര്‍ ഇന്നലെ ഉച്ചയോടെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇയാള്‍ മരിച്ചതായി വ്യക്താക്കുന്ന ചില ശബ്ദസന്ദേശങ്ങളും പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ചില റിപ്പോര്‍ട്ടുകളില്‍ വ്യോമാക്രമണത്തിലാണ് മരിച്ചതെന്നും പറഞ്ഞിരുന്നു.