ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലും പ്രാന്തപ്രദേശങ്ങളിലും വന്‍ ഭൂചലനത്തില്‍ കനത്ത നാശം. ഏറ്റവും ജനസാന്ദ്രത കൂടിയ ജാവ ദ്വീപിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.
വന്‍കിട കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നു നിലംപൊത്തി. അപകടത്തില്‍ ഇതുവരെ രണ്ടു പേര്‍ മരിച്ചുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന. ജാവാ തീരത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശത്ത് നിന്ന് ആളുകള്‍ കൂട്ടത്തോടെ പാലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നു ദേശീയ ദുരന്തനിവാരണ ഏജന്‍സി വക്താവ് സുതോപോ പുര്‍വ അറിയിച്ചു. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 6.5ആണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഭൂചലനം ഉണ്ടായത്.