ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മാലുക്കു പ്രവിശ്യയില്‍ ഇന്ന് പുലര്‍ച്ചെ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടത്.
ഇന്തോനേഷ്യന്‍ കാലാവസ്ഥാ നിരീക്ഷണം, കാലാവസ്ഥാ ശാസ്ത്രം, ജിയോഫിസിക്കല്‍ ഏജന്‍സിയാണ് വിവരം അറിയിച്ചത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഏജന്‍സി സുനാമി അലേര്‍ട്ട് നല്‍കിയിട്ടില്ല, സെപ്റ്റംബറില്‍ തലസ്ഥാന നഗരമായ മാലുക്കു പ്രവിശ്യയില്‍ അംബോണില്‍ ഉണ്ടായ ഭൂചലനത്തില്‍ മുപ്പത്തിയാറ് പേര്‍ മരിച്ചിരുന്നു.