‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’ തിയറ്ററുകളിലേക്ക്; റിലീസ് ഓഗസ്റ്റ് 11ന്

ര്‍വശി, ഇന്ദ്രന്‍സ്, സനുഷ, സാഗര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ചിത്രമാണ്് ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’. ഇന്ദ്രന്‍സ്-ഉര്‍വശി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കോമഡി എന്റര്‍ടെയ്നറാണിത്.ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം സനുഷ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് പതിനൊന്നിനായിരിക്കും.

ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സംസ്ഥാന അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ഡാവിഞ്ചി, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്‌നേഹ ബാബു, ഷൈലജ അമ്പു, നിത കര്‍മ്മ തുടങ്ങിയവരും ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’ല്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രജിന്‍ എം പിക്കൊപ്പം സംവിധായകനും തിരക്കഥയില്‍ പങ്കാളിയാകുന്നു. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം.

ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. വണ്ടര്‍ ഫ്രെയിംസ് ഫിലിംസ് ലാന്‍ഡിന്റെ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കെ തോമസ് ആണ്. ജോഷി മേടയിലാണ് കാസ്റ്റിംഗ് ഡയറക്ടര്‍.സനു കെ ചന്ദ്രന്റേതാണ് കഥ. മേക്കപ്പ് സിനൂപ് രാജ്. സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍. കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, ഓഡിയോഗ്രാഫി വിപിന്‍ നായര്‍, ഗാനരചന ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – രാജേഷ് അടൂര്‍, കൊറിയോഗ്രാഫി സ്പ്രിംഗ് , വിഎഫ്എക്സ് ശബരീഷ് (ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്), പിആഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ട്രെയിലര്‍ കട്ട് ഫിന്‍ ജോര്‍ജ് വര്‍ഗീസ്, സ്റ്റില്‍ നൗഷാദ് കണ്ണൂര്‍, ഡിസൈന്‍ മാ മി ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍ എന്നിവരാണ് ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’ന്റെ മറ്റ് പ്രവര്‍ത്തകര്‍.

Top