സംസ്ഥാനത്ത് ജലജീവന്‍ മിഷന്റെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം ഇന്ന് വൈകിട്ട് 3.30 യ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ചടങ്ങില്‍ ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. 2024 ഓടെ എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പില്‍ കുടിവെള്ളമെത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ജലമിഷന്‍ നടപ്പിലാക്കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം നിലവിലുള്ളതും പ്രവര്‍ത്തനം പുരോഗമിക്കുന്നതുമായ കുടിവെള്ള പദ്ധതികളില്‍ നിന്ന് 21.42 ലക്ഷം ഗ്രാമീണ വീടുകളില്‍ കുടിവെള്ളമെത്തിക്കും. 2020-21 ല്‍ ആദ്യഘട്ടത്തില്‍ 716 പഞ്ചായത്തുകളിലായി 16.48 ലക്ഷം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആദ്യഘട്ട പ്രവൃത്തികളുടെ ആകെ പദ്ധതി അടങ്കല്‍ 4343.89 കോടി രൂപയാണ്. മന്ത്രിമാരായ എ.സി.മൊയ്തീന്‍, ഡോ.ടി.എം.തോമസ് ഐസക് എന്നിവര്‍ മുഖ്യാതിഥികളാകും.