കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. ബുധനാഴ്ചയാണ് സംഭവം. അതേസമയം സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഏപ്രിൽ നാലിന് ഹെൽമണ്ട് പ്രവിശ്യയിലെ അഫ്ഗാൻ സുരക്ഷാ താവളത്തിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ 20 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മെയ് ഒന്നിന് യുഎസ് സേനയെ പിൻവലിക്കാൻ മുൻ ട്രംപ് ഭരണകൂടം താലിബാനുമായി ചർച്ച നടത്തിയതിനിടെയാണ് ആക്രമണം നടന്നത്.