കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വൈദികര്‍ സമരപ്പന്തലില്‍

Nuns protest

കൊച്ചി: കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍. എറണാകുളംഅങ്കമാലി അതിരൂപതയിലെ ആറു വൈദികരാണ് സമരപ്പന്തലില്‍ എത്തിയത്. അതേസമയം, കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കെസി ബിസി രംഗത്തെത്തിയിരുന്നു.

പീഡനക്കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞു. തുടര്‍ന്ന് രൂപതയില്‍ അഡ്മിനിസ്‌ട്രേറ്റ് ഭരണം നില നിര്‍ത്തി. ഫാദര്‍ മാത്യു കൊക്കാണ്ടത്തിനാണ് ചുമതല. ഫാദര്‍ ജോസഫ് തെക്കുംപുറം, ഫാദര്‍ സുബിന്‍ തെക്കേടത്ത് എന്നിവരും സമതിയില്‍ ഉണ്ടാകും. നടപടി ബിഷപ്പ് കേരളത്തിലേയ്ക്ക് എത്തുന്നതിന് മുമ്പാണ്.

ദൈവത്തിന് എല്ലാം കൈമാറുന്നുവെന്നാണ് ബിഷപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കിയത്. എന്നാല്‍ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് സമരപ്പന്തലില്‍ ആഹ്ലാദപ്രകടനമാണ്. സമ്മര്‍ദ്ദം മൂലമാണ് ബിഷപ്പ് സ്ഥാനമൊഴിഞ്ഞതെന്നും ഇപ്പോഴും പൂര്‍ണമായ വിജയത്തില്‍ എത്തിയിട്ടില്ലെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.

ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കുവാന്‍ കന്യാസ്ത്രീകള്‍ക്ക് കോച്ചിങ് നല്‍കുന്നതായും തെളിവ് ലഭിച്ചിരുന്നു. മൊഴി അനുകൂലമാക്കുവാന്‍ വൈദികരാണ് കോച്ചിങ് നല്‍കിയതെന്നാണ് വ്യക്തമായത്. മൂന്ന് കന്യാസ്ത്രീകള്‍ക്കാണ് വൈദികര്‍ ഇത്തരത്തില്‍ കോച്ചിങ് നല്‍കിയത്. ഇതിന് നേതൃത്വം നല്‍കിയത് ജലന്ധര്‍ രൂപതയിലെ പിആര്‍ഒ ആണ്.

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാന്‍ രംഗത്തെത്തിയിരുന്നു. ബിഷപ്പിനോട് തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു.

Top