ഫ്രാങ്കോ മുളയ്ക്കലിനെതിരെ എടുത്തത് സാധാരണ നടപടിയെന്ന് സിസ്റ്റര്‍ അനുപമ

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരെ സ്വീകരിച്ചിരിക്കുന്നത് സാധാരണ നടപടിയെന്ന് സിസ്റ്റര്‍ അനുപമ. ഫ്രാങ്കോ മുളയക്കലിന് കേരളത്തിലേയ്ക്ക് പോരേണ്ടതു കൊണ്ടാണ് ചുമതല കൈമാറിയതെന്നാണ് സിസ്റ്റര്‍ പറഞ്ഞത്.

പീഡനക്കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് രൂപതയില്‍ അഡ്മിനിസ്‌ട്രേറ്റ് ഭരണം നില നിര്‍ത്തി. ഫാദര്‍ മാത്യു കൊക്കാണ്ടത്തിനാണ് ചുമതല. ഫാദര്‍ ജോസഫ് തെക്കുംപുറം, ഫാദര്‍ സുബിന്‍ തെക്കേടത്ത് എന്നിവരും സമതിയില്‍ ഉണ്ടാകും. നടപടി ബിഷപ്പ് കേരളത്തിലേയ്ക്ക് എത്തുന്നതിന് മുമ്പാണ്. ദൈവത്തിന് എല്ലാം കൈമാറുന്നുവെന്നാണ് ബിഷപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Top