കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസില്‍ അട്ടിമറി ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരന്‍ രംഗത്ത്.
ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് സഹോദരന്‍ പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് വൈകുന്നുവെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ബിഷപ്പിന്റെ രാഷ്ട്രീയ സ്വാധീനത്തില്‍ ഇത്രയും ദിവസമായിട്ടും പൊലീസ് ബിഷപ്പിനെ ചോദ്യം ചെയ്തിട്ടില്ലെന്നും സഹോദരന്‍ വ്യക്തമാക്കി.
ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്ക് പുറമെ നിരവധിപ്പേരാണ് ബിഷപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.