കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്തര്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവുകളാണ് കന്യാസ്ത്രീയുടെ കൈയിലുള്ളതെന്ന് റിപ്പോര്‍ട്ട്.
കേസില്‍ കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ നിര്‍ണയക തെളിവായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫോണിലേക്ക് ബിഷപ്പ് നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നതായും അശ്ലീലചുവയുള്ള സംഭാഷണങ്ങള്‍ നടത്തിയിരുന്നെന്നും കന്യാസ്ത്രീ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തിട്ടുള്ളതിനാല്‍ ആരോപണം ബിഷപ്പിന് നിഷേധിക്കാന്‍ സാധിക്കില്ല.
കന്യാസ്ത്രീയുടെ മൊബൈലില്‍ ബിഷപ്പിന്റെ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും സൂക്ഷിച്ചിട്ടുണ്ടാകാമെന്നാണ് സൂചന. മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ കന്യാസ്ത്രീയുടെ കുടുംബവീട്ടിലുണ്ടെന്നാണ് സൂചന. ഫോണ്‍ പൊലീസിന് കൈമാറണമെന്ന് കന്യാസ്ത്രീയോട് ആവശ്യപ്പെട്ടിട്ടുണ്ട്.