ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം ; സഭയ്ക്ക് അപമാനമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

Soosapakiam

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം സഭയ്ക്ക് അപമാനമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. തിരുത്തല്‍ നടപടികളുണ്ടാകുമെന്നും കുറ്റക്കാര്‍ക്കെതിരെ സഭ ശിക്ഷാ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഭ നീതിക്ക് വേണ്ടി നിലകൊള്ളും. ധാര്‍മിക മൂല്യങ്ങള്‍ കൈവിടില്ല. നിന്ദ്യമായ പ്രവൃത്തികള്‍ക്ക് പോകുന്നതില്‍ ന്യായീകരണമില്ല. സത്യം എന്താണെന്ന് പുറത്ത് വരണമെന്നും നീതി നടപ്പാക്കണമെന്നും സൂസപാക്യം വ്യക്തമാക്കി. സഭയുടെ ആചാരങ്ങളെ പ്രതിഷേധ പ്രകടനങ്ങള്‍ കൊണ്ട് മാറ്റാനാകില്ലെന്നും വിവാദങ്ങളുടെ മറവില്‍ സഭയെ അവഹേളിക്കാനും താറടിക്കാനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top