ജലന്ധര്‍ ബിഷപ്പിന്റെ ബന്ധുക്കളില്‍ നിന്നും ഭീഷണിയുള്ളതായി കന്യാസ്ത്രീയുടെ സഹോദരി

കോട്ടയം: ജലന്ധര്‍ ബിഷപ്പിന്റെ ബന്ധുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഭീഷണിയുള്ളതായി പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി.

വിധവയായ സഹോദരിയുടെ മകനെയും സഹോദരനെയും വധിക്കുമെന്ന തരത്തിലുള്ള ഭീഷണിയാണ് ഉള്ളത്. കേസ് അവസാനിപ്പിക്കാത്തതിനാല്‍ തനിക്കെതിരെ കള്ളകേസ് നല്‍കിയെന്ന് കന്യാസ്ത്രീയുടെ സഹോദരനും ആരോപിച്ചു. സഭയ്ക്ക് പണവും സ്വാധീനവും ഉള്ളതായും ഭീഷണിപ്പെടുത്തിയെന്ന് സഹോദരി പറഞ്ഞു.

Top