ദൃശ്യം എന്ന മോഹന്‍ലാല്‍ ജീത്തു ജോസഫ് സിനിമ മികച്ചൊരു ഹിറ്റ് ചിത്രമായിരുന്നു. മികച്ച അഭിപ്രായം നേടി മുന്നേറിയ ചിത്രം തമിഴിലും, ഹിന്ദിയും വരെ റീമേക്കും ചെയ്തു. ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ കഥാപാത്രം കുറ്റകൃത്യം നടത്തിയ തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തുന്ന യാത്ര പല കുറ്റവാളികളും യഥാര്‍ത്ഥ ജീവിതത്തില്‍ പകര്‍ത്തിയിട്ടുണ്ട്. ഇപ്പോഴിതാ ദൃശ്യം കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട മറ്റൊരു കുറ്റവാളി കൂടി പോലീസ് പിടിയിലായി.
വിദേശത്ത് മികച്ച ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് അയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. എന്നാല്‍ വിസ തേടിയെത്തുന്ന ആളുകളുടെ പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തുന്ന പ്രതി ഇവരുടെ വിലപിടിച്ച വസ്തുക്കളും. പണവും കൈക്കലാക്കും, ഇതിന് ശേഷം സ്ത്രീകളാണെങ്കിലും ലൈംഗിക പീഡനവും നടത്തി മുങ്ങും. ഏതാനും വര്‍ഷം മുന്‍പ് ഇതേ രീതിയില്‍ മോഷണത്തിന് ഇരയായ 35കാരന്‍ സിമ്രാന്‍ സിംഗാണ് ഈ പ്രതി.
എട്ട് നഗരങ്ങളിലാണ് ജലന്ധര്‍ സ്വദേശിയായ സിമ്രാന്‍ സിംഗ് തന്റെ കുറ്റകൃത്യങ്ങള്‍ അഴിച്ചുവിട്ടത്. മുപ്പതോളം പേര്‍, ഭൂരിഭാഗവും സ്ത്രീകള്‍ ഇയാളുടെ ഇരകളായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. മുംബൈയില്‍ നിന്നുള്ള ഒരു മധ്യവയസ്‌കയെ വിസ വാഗ്ദാനം ചെയ്ത് സമാനരീതിയില്‍ മോഷത്തിനും പീഡനത്തിനും ഇരയാക്കി. എന്നാല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഒടുവില്‍ സിംഗ് പിടിയിലാകുന്നത്.
പത്രത്തില്‍ യൂറോപ്യന്‍ വര്‍ക്ക് വിസ നല്‍കുമെന്ന് പരസ്യം നല്‍കിയാണ് സിംഗ് ഇരകളെ കണ്ടെത്തിയിരുന്നത്. കാപ്പി കുടിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നതോടെ കുടുക്കല്‍ പദ്ധതികള്‍ ആരംഭിക്കുകയായി. അക്രമങ്ങള്‍ക്ക് ശേഷം ദൃശ്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മൊബൈല്‍ ഫോണുകള്‍ ട്രെയിനുകളില്‍ എറിയുകയാണ് ഇയാളുടെ പതിവ്.