തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി. ജലീലിന്റെ ലോകായുക്തക്കെതിരായ വിമർശനത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമായിരിക്കാം. ജലീൽ ഒരു പ്രസ്ഥാനമല്ല, വ്യക്തി മാത്രമാണെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
സ്വന്തം അനുഭവത്തിൽ നിന്നാകും ജലീൽ ലോകായുക്തക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കാനം കൂട്ടിച്ചേർത്തു. അതേസമയം, ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ പരാമർശത്തിൽ ജലീലിന് സിപിഎം പിന്തുണയുമില്ല.
വ്യക്തിപരമായ വിമർശനം ആർക്കെതിരേയും വേണ്ടെന്നാണ് സിപിഎം നിലപാട്. വിവാദം കെ.ടി. ജലീൽ തനിച്ച് നേരിടട്ടെയെന്നുമാണ് സിപിഎം അറിയിച്ചിരിക്കുന്നത്. ജലീൽ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷത്ത് നിന്നുള്ള വിമർശനവും ശക്തമായിരിക്കുകയാണ്