ചെന്നൈ: പ്രതിഷേധക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് മധുരയിലെ ജെല്ലിക്കെട്ട് ഉപേക്ഷിച്ചേക്കും. ഓര്‍ഡിന്‍സ് പോരാ, നിയമ നിര്‍മ്മാണം വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് ജെല്ലിക്കെട്ട് അനിശ്ചിതത്വത്തിലായത്. സ്ഥിരമായി ജെല്ലിക്കെട്ട് നടത്താന്‍ അവസരമുണ്ടാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അതേസമയം ജല്ലിക്കട്ട് പ്രശ്‌നത്തില്‍ തമിഴ്‌നാട് സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്‍കി. തങ്ങളുടെ വാദവും കേള്‍ക്കാതെ വിധി പറയരുതെന്ന് ആവശ്യം. ഓര്‍ഡിനന്‍സിനെതിരെയുള്ള ഹര്‍ജികള്‍ മുന്നില്‍കണ്ടാണ് നീക്കം.
മധുരയിലെ അളങ്കാനെല്ലൂരിലും ചെന്നൈയിലെ മറീനാ ബീച്ചിലും പ്രതിഷേധം തുടരുകയാണ്, പ്രതിഷേധക്കാര്‍ റെയില്‍പ്പാതകള്‍ ഉപരോധിക്കുന്നു. മധുര, സേലം, ഡിണ്ടിഗല്‍ എന്നിവിടങ്ങളിലാണ് ഉപരോധം.
പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കുകള്‍ ഉപരോധിച്ചതോടെ മധുര വഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം മധുരയില്‍ ഉന്നതതലയോഗം വിളിച്ചു.