ധരംശാല: ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ 700 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി ജെയിംസ് ആന്‍ഡേഴ്സണ്‍. കരിയറിലെ 187-ാം ടെസ്റ്റിലാണ് ഇംഗ്ലീഷ് പേസറുടെ നേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ മാത്രം താരമാണ് ആന്‍ഡേഴ്സണ്‍. 708 വിക്കറ്റുകളുമായി ഷെയ്ന്‍ വോണും 800 വിക്കറ്റുകളുമായി മുത്തയ്യ മുരളീധരനും മാത്രമാണ് ഇനി ഇംഗ്ലണ്ട് പേസര്‍ക്ക് മുന്നിലുള്ളത്.
അതിനിടെ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 477 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്നാം ദിനം നാല് റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് കൂട്ടിച്ചേര്‍ക്കാനായത്. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് 259 റണ്‍സിന്റെ ലീഡുണ്ട്. കുല്‍ദീപ് യാദവ് 30 റണ്‍സും ജസ്പ്രീത് ബുംറ 20 റണ്‍സെടുത്തും പുറത്തായി. സ്പിന്നര്‍ ഷുഹൈബ് ബഷീര്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
ധരംശാല ടെസ്റ്റില്‍ കുല്‍ദീപ് യാദവിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ആന്‍ഡേഴ്സണ്‍ ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഫാസ്റ്റ് ബൗളര്‍ എന്ന നേട്ടവും ആന്‍ഡേഴ്സണ് സ്വന്തമാക്കി. ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന റെക്കോര്‍ഡും ആന്‍ഡേഴ്സണ് സ്വന്തമാണ്. 148 വിക്കറ്റുകളാണ് ഇംഗ്ലീഷ് പേസര്‍ ഇന്ത്യയ്ക്കെതിരെ മാത്രം സ്വന്തമാക്കിയത്.