ലോകമെമ്പാടും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത ‘അവതാറി’ന്റെ മൂന്നാം പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ വെളിപ്പെടുത്തി.
അവതാര്‍ രണ്ടാം പതിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണെന്ന് കാമറൂണ്‍ പറഞ്ഞു.
സ്റ്റീഫന്‍ ലാംഗും വീവറും രണ്ടാം ഭാഗത്തില്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇരുവരുടേയും കഥാപാത്രങ്ങള്‍ ഒന്നാം ഭാഗത്തില്‍ കൊല്ലപ്പെട്ടിരുന്നു.
2017 ലെ ക്രിസ്മസിനാണ് അവതാര്‍ 2 റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. തൊട്ടടുത്ത വര്‍ഷത്തെ ക്രിസ്മസിനായിരിക്കും മൂന്നാം പതിപ്പ് ഇറങ്ങുക.