ടൈറ്റാനിക്കിന്റെ ഇരുപതാം വാർഷികത്തിൽ ഡോക്യുമെന്ററി ഒരുക്കാനൊരുങ്ങി സംവിധായകന്‍

ലോസ് ഏഞ്ചലസ്: ഒരു സിനിമയെ ലോകത്തുള്ള എല്ലാ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപെടുന്നുണ്ടെങ്കിൽ അത് ‘ടൈറ്റാനിക്’എന്ന ഹോളിവുഡ് ചിത്രം മാത്രമായിരിക്കും.

1997 ൽ പുറത്തിറങ്ങിയ ഈ പ്രണയ കഥ യഥാർത്ഥത്തിൽ നടന്ന കപ്പൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്.

ജെയിംസ് കാമറൂൺ എന്ന സംവിധായകന്റെ കൈകളിൽ വിരിഞ്ഞ ക്ലാസിക് പ്രണയകഥയാണ് ടൈറ്റാനിക്.

1912 ഏപ്രിൽ 15 ന് വടക്കൻ അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ തകർന്നുവീണ കപ്പലിന്റെ കഥയും, ഒപ്പം മനോഹരമായ പ്രണയവും ഒത്തുചേർന്നപ്പോൾ ടൈറ്റാനിക് ലോകത്തിനു മുമ്പിൽ പുതിയൊരു വിസ്മയായി മാറി.

2017 ൽ ടൈറ്റാനിക്‌ ഇറങ്ങിയിട്ട് ഇരുപതുവര്‍ഷം തികയുകയാണ്. വാർഷികാഘോഷത്തിന്റെ ഭാഗമായി ചിത്രത്തിന്റെ ഡോക്യുമെന്ററി ഒരുക്കാൻ തയാറെടുക്കുകയാണ് സംവിധയകൻ ജെയിംസ് കാമറൂൺ.

ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന ഡോക്യുമെന്ററിയാണ് ചിത്രീകരിക്കുന്നത്. നാഷണൽ ജോഗ്രഫിക്കുമായി ചേർന്നാണ് ചിത്രീകരണം നടത്തുന്നത്.

ഡിസംബറിലാണ് ഡോക്യുമെന്ററി പ്രദർശനത്തിന് എത്തുന്നത്. ടൈറ്റാനിക്കിനു വേണ്ടി കാമറൂൺ നടത്തിയ യാത്രകളും ഇതിൽ ഉൾപെടുത്തുന്നുണ്ട്.

Top