ന്യൂയോര്‍ക്ക്: പ്രപഞ്ച രഹസ്യം തേടിയുള്ള ജെയിംസ് വെബ് ടെലിസ്‌കോപ്പ് വിക്ഷേപിച്ചു. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഗയാന സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.
മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ സ്പേസ് ടെലിസ്‌കോപാണ് ജയിംസ് വെബ് ടെലിസ്‌കോപ്. ആരിയാനെ 5 ന്റെ ചിറകിലേറിയാണ് ജെയിംസ് വെബ് യാത്രയായത്.
We have LIFTOFF of the @NASAWebb Space Telescope!
At 7:20am ET (12:20 UTC), the beginning of a new, exciting decade of science climbed to the sky. Webb’s mission to #UnfoldTheUniverse will change our understanding of space as we know it. pic.twitter.com/Al8Wi5c0K6
— NASA (@NASA) December 25, 2021
നക്ഷത്ര സമൂഹങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. ദൗത്യം പൂര്‍ത്തിയാക്കാനെടുത്തത് 30 വര്‍ഷമാണ്. ആകെ ചെലവ് 75,000 കോടി രൂപയാണ്. നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, സിഎസിഎ എന്നിവയുടെ സംയുക്ത ദൗത്യമാണ് വിജയിച്ചത്.
Here it is: humanity’s final look at @NASAWebb as it heads into deep space to answer our biggest questions. Alone in the vastness of space, Webb will soon begin an approximately two-week process to deploy its antennas, mirrors, and sunshield. #UnfoldTheUniverse pic.twitter.com/DErMXJhNQd
— NASA (@NASA) December 25, 2021
വിക്ഷേപണത്തിന് ശേഷമുള്ള അടുത്ത 30 മിനിറ്റുകള്‍ നിര്‍ണായകമാണ്. 27 ആം മിനിറ്റില്‍ ആരിയാനെ 5 ജെയിംസ് വെബുമായുള്ള ബന്ധം വിച്ഛേദിക്കും. ഇതോടെ ജെയിംസ് വെബിനിലെ സോളാര്‍ പാനലുകള്‍ നിവര്‍ത്തും. പിന്നെ ജെയിംസ് വെബിന്റെ ഒറ്റയ്ക്കുള്ള സഞ്ചാരമാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ കെനിയയിലെ മലിറ്ററി കേന്ദ്രത്തില്‍ ലഭിക്കും.
Here it is: humanity’s final look at @NASAWebb as it heads into deep space to answer our biggest questions. Alone in the vastness of space, Webb will soon begin an approximately two-week process to deploy its antennas, mirrors, and sunshield. #UnfoldTheUniverse pic.twitter.com/DErMXJhNQd
— NASA (@NASA) December 25, 2021
ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍2 ഭ്രമണപഥത്തിലേക്കാണ് ജെയിംസ് വെബിനെ അയക്കുന്നത്. അവിടെ എത്താന്‍ ഒരു മാസമെടുക്കും. ഏറെ സങ്കീര്‍ണമാണ് ഈ വിക്ഷേപണം. ടെലിസ്‌കോപിന്റെ പൂര്‍ണരൂപത്തില്‍ വിടരുന്നതിന് മുമ്പ് 300 ലധികം പരാജയസാധ്യതകളുണ്ടെന്നാണ് വിവരം. ഇവയിലൊന്ന് പരാജയപ്പെട്ടാല്‍ ദൗത്യം ഉപേക്ഷിക്കേണ്ടിവരും. ഒരു തരത്തിലും തകരാര്‍ പരിഹരിക്കാന്‍ കഴിയില്ലെന്നതാണ് ഏറെ പ്രയാസകരം.