ഡല്‍ഹിയില്‍ ഇത് തെരഞ്ഞെടുപ്പ് കാലം. പൗരത്വ നിയമം ഉയര്‍ത്തി പ്രതിഷേധിക്കുന്നവര്‍ ഈ അവസരത്തിലും പിന്‍മാറാന്‍ തയ്യാറല്ല. ഈ ഘട്ടത്തിലാണ് ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വിമര്‍ശനം ഉന്നയിച്ച് ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പ് രംഗം ഉഷാറാക്കിയത്. ‘വിശ്വാസവഞ്ചകരെ വെടിവെയ്ക്കുക’ എന്നാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ നാല് ദിവസം മുന്‍പ് ഡല്‍ഹി തെരഞ്ഞെടുപ്പ് റാലിയില്‍ പ്രഖ്യാപിച്ചത്.
പ്രസ്താവന നടത്തിയത് പുലിവാലായി എന്ന് പറയുന്നത് പോലെ ഒരാള്‍ കൈയില്‍ തോക്കുമായി മഹാത്മാ ഗാന്ധിയുടെ സ്മാരകത്തിലേക്ക് മാര്‍ച്ച് ചെയ്ത പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. പൗരത്വ നിയമം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഗാന്ധി രക്തസാക്ഷി ദിനത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ‘ആര്‍ക്കാണ് ആസാദി വേണ്ടത്, ഞാന്‍ തരാം ആസാദി’ എന്ന് പ്രഖ്യാപിച്ചാണ് അക്രമി വെടിവെച്ചത്.
2016ല്‍ ജെഎന്‍യു ക്യാംപസിലാണ് ‘ആസാദി’ മുദ്രാവാക്യങ്ങളുടെ അവതരണം സംഭവിച്ചത്. ഇവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മുന്‍ ജെഎന്‍എസ്‌യു പ്രസിഡന്റ് കനകയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഈ കേസുകളില്‍ ഒന്നിലും ആരെയും ഇതുവരെ ശിക്ഷിച്ചിട്ടില്ല. മുദ്രാവാക്യം വിളി രാജ്യദ്രോഹത്തിനുള്ള കാരണമല്ലെന്ന് സുപ്രീംകോടതി വിവിധ ഉത്തരവുകളില്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
നിലവിലെ കേസുകളിലും രാജ്യദ്രോഹം തെളിയിക്കാന്‍ ബുദ്ധിമുട്ട് തന്നെയാണ്. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിച്ച ഗോപാല്‍ എന്ന വ്യക്തിക്ക് എതിരെ നടപടി ഉറപ്പാണ്.