ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഷെല്ലാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്ക്. കശ്മീരിലെ ഗുല്പൂരില് പാക്കിസ്ഥാന് അതിര്‍ത്തിലംഘിച്ച് നടത്തിയ ഷെല്ലാക്രമണത്തിലാണ് സെനികര്‍ക്ക് പരിക്കേറ്റത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായതെന്ന് ആര്‍മി വക്താക്കള്‍ പ്രതികരിച്ചു.
പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. ഷെല്ലാക്രമണത്തെ തുടര്‍ന്നു ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.