ശ്രീനഗർ: ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ കരംനഗറിൽ സി.ആർ.പി.എഫ് ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടലിൽ ഒരു സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു.
ആയുധങ്ങളുമായി ക്യാമ്പിനുള്ളിലെയ്ക്ക് കയറാനായിരുന്നു ഭീകരരുടെ ശ്രമം. സൈന്യം വെടിയുതിര്‍ത്തതോടെ ശ്രമം ഉപേക്ഷിച്ച് തീവ്രവാദികള്‍ സമീപത്തെ കെട്ടിടത്തിലേയ് കയറി. തുടർന്ന് കനത്ത വെടിവയ്പ്പ് ഉണ്ടായി.നവീദ് അലിയാസ് അബു ഹന്‍സുലഹ എന്ന തീവ്രവാദി കഴിഞ്ഞയാഴ്ച്ച് പൊലീസ് കസ്റ്റഡയില്‍ നിന്നും രക്ഷപ്പെട്ട ആശുപത്രിയ്ക്ക് സമീപമാണ് സി.ആര്‍.പി.എഫിന്റെ ക്യാമ്പ്.
ഈ ഭാഗത്ത് സൈന്യത്തിന്റെ തിരച്ചില്‍ തുടരുകയാണ്. ജമ്മുവിലെ സുന്‍ജുവാനില്‍ കരസേന ക്യാമ്പ് ആക്രമിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് മറ്റൊരു ക്യാമ്പ് കൂടി തീവ്രവാദികള്‍ ആക്രമിക്കുന്നത്. സുന്‍ജ്വാന്‍ ആക്രമണത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു.