ജമ്മു കശ്മീരിനും ലഡാക്കിനും കേന്ദ്രം പ്രത്യേക പദവി നല്‍കുന്നു

ന്യൂഡല്‍ഹി : കേന്ദ്രഭരണ പ്രദേശമായി മാറിയ ജമ്മു കശ്മീരിനും ലഡാക്കിനും കേന്ദ്രം പ്രത്യേക പദവി നല്‍കിയേക്കും. ഭരണഘടനയുടെ 371-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവിനല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

പ്രത്യേകപദവി നല്‍കുന്ന വിഷയത്തില്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളോടും ആഭ്യന്തര മന്ത്രാലയം അഭിപ്രായം ആരാഞ്ഞിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, നാഗലന്റ്, അസം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതിന് സമാനമായ പദവിയാണ് ജമ്മു കശ്മീരിനും ലഡാക്കിനും ലഭിക്കുക.

ഒരോ മേഖലയിലും വികസനത്തിന് പ്രത്യേക ബോര്‍ഡുകളും തരംതിരിച്ചുള്ള ധനവിനിയോഗത്തിനും വിഭ്യാഭ്യാസ പുരോഗതിയ്ക്ക് പ്രത്യേക ബോര്‍ഡുകളും സ്ഥാപിയ്ക്കാനാകും ഇതുവഴി അനുമതി ലഭിക്കുക. സംസ്ഥാനങ്ങളുടെ മറുപടിയ്ക്കും കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അനുമതിയ്ക്കും ശേഷമായിക്കും അന്തിമപ്രഖ്യാപനം.

Top