ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഷോപ്പിയാനില്‍ സ്‌കൂള്‍ ബസിനു നേരെ ഭീകരരുടെ ആക്രമണം. പാക്ക് അനുകൂലികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. കൂട്ടമായെത്തിയ പാക്ക് അനുകൂല പ്രവര്‍ത്തകര്‍ സ്‌കൂള്‍ ബസിനു നേരെ കല്ലെറിയുകയായിരുന്നു.
ആക്രമണത്തില്‍ ഒരു കുട്ടിയ്ക്കു പരുക്കേറ്റു. വിഡ്ഢിത്തവും ഭീരിത്വവുമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ അറിയിച്ചു.