കോഴിക്കോട്: കശ്മീരില്‍ തുടരുന്ന സംഘര്‍ഷത്തിന് പിന്നില്‍ പാകിസ്താനാണെന്ന് ബി.ജെ.പി നേതാവും കശ്മീര്‍ ഉപമുഖ്യമന്ത്രിയുമായ നിര്‍മ്മല്‍ സിങ്. പാക് അധീനകശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ ആക്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പാകിസ്താനെണെന്ന് ലോകത്തെ ബോധ്യപ്പെടുത്തി അവരെ ഒറ്റപ്പെടുത്തണം. ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ഇത് പറഞ്ഞത്.