ശ്രീനഗർ: ജമ്മുകശ്മീരിലെ ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് ജമ്മുകശ്മീര്‍ ഡിജിപി എസ് പി വെയ്ദ്.
പ്രതിക്ഷേധക്കാരുടെ കല്ലേറുകള്‍ ഈ വര്‍ഷം 90 ശതമാനത്തോളം കുറഞ്ഞതായും ഡിജിപി വ്യക്തമാക്കി.
ജനങ്ങള്‍ക്കുണ്ടായ തിരിച്ചറിവാണ് ഇത്തരത്തിലൊരു മാറ്റത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
ബുര്‍ഹന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് വീണ്ടും അശാന്തിയുടെ താഴ്‌വരയായ കശ്മീരില്‍ പൊലീസിനും സൈന്യത്തിനും നേരെയുള്ള പ്രതിഷേധക്കാരുടെ കല്ലേറുകള്‍ വ്യാപകമായിരുന്നു.
കല്ലേറിലും അര്‍ദ്ധസൈനിക വിഭാഗത്തിന്റെ പൈലറ്റാക്രമണത്തിലും നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയെന്നാണ് പൊലീസ് അധികൃതര്‍ വ്യക്തമാക്കുന്നത്.