ഷോപിയാനില്‍ സൈന്യം നടത്തിയ വെടിവെയ്പ്പിൽ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Shopian Firing

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഷോപിയാനില്‍ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരണപ്പെട്ടു. നാര്‍പോറ ഗ്രാമത്തിലെ റയീസ് അഹമ്മദ് ഗാനി(23)യാണ് ബുധനാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയത്. തലയ്ക്ക്‌ വെടിയേറ്റിരുന്ന റയീസിനെ ശ്രീനഗറിലെ ഷേര്‍ ഐ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് ഗനോപൊര ഗ്രാമത്തില്‍ ആള്‍ക്കൂട്ടത്തിനുനേരെ സൈന്യം വെടിയുതിര്‍ത്തത്. വെടിവെയ്പ്പില്‍ യുവാക്കളായ സുഹൈല്‍ ലോന്‍, ജാവിദ് ഭട്ട് എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ഷോപ്പിയാന്‍ വെടിവെയ്പ്പിൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മജിസ്‌ട്രേറ്റുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സൈന്യത്തിലെ ‘പത്ത് ഗര്‍വാള്‍’ യൂണിറ്റിലെ മേജര്‍ ആദിത്യ ആണ് വെടിയുതിര്‍ത്തതെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. കൊലപാതകം, കൊലപാതക ശ്രമം, ജീവന്‍ അപകടത്തിലാക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് മേജര്‍ക്കെതിരെ കേസ് എടുത്തു.

Top