മുസാഫറാബാദ്: പാക്ക് അധീന കശ്മീരില്‍ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. ആസാദ് ജമ്മു ആന്റ് കശ്മീര്‍ കൗണ്‍സിലിന്റെ ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പാക്ക് അധീന കശ്മീരില്‍ പ്രക്ഷോഭം ശക്തമാകുന്നത്. പാക് പ്രധാനമന്ത്രിക്കാണ് ആസാദ് ജമ്മു ആന്റ് കശ്മീര്‍ കൗണ്‍സിലിന്റെ നിയന്ത്രണാധികാരമുള്ളത്.
1974ലെ ഭരണഘടന ഭേദഗതി ചെയ്യണമെന്നതും, പാക്ക് അധീന കശ്മീരില്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന് അധികാരം കൈമാറണമെന്നുമാണ് സമരക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍. പാക്കിസ്ഥാന്റെ പ്രവിശ്യയാകുന്നതിന് പാക്ക് അധീന കശ്മീരിന്റെ ഭരണാധികാരി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രക്ഷോഭം ശക്തമായത്. പാക്ക് അധീന കശ്മീരിന് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്, പ്രധാനമന്ത്രി, നിയമസഭ, സുപ്രീം കോടതി തുടങ്ങിയവയെല്ലാമുണ്ടെങ്കിലും ബഡ്ജറ്റ്, ടാക്‌സ് ഇടപാടുകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് ആസാദ് ജമ്മു ആന്റ് കശ്മീര്‍ കൗണ്‍സിലാണ്.
ഈ മേഖലയില്‍ പാക്കിസ്ഥാന്റെ ഭരണം തെറ്റായ രീതിയിലാണെന്നും പാക്ക് അധീന കാശ്മീരിന്റെ എല്ലാ അധികാരവും സര്‍ക്കാരിന് കൈമാറുന്നതിന് ആസാദ് ജമ്മു ആന്റ് കശ്മീര്‍ കൗണ്‍സില്‍ തയ്യാറാവണമെന്നും എന്നാല്‍ മാത്രമെ ഇവിടുത്തെ ജനങ്ങള്‍ കൂടുതല്‍ സംഘടിതരാകൂവെന്നും പാക് അധീന കാശ്മീരിലെ സുപ്രീം കോടതി അഭിഭാഷകന്‍ അഡ്‌നാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.