കശ്മീരില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഐഎസുകാരെന്ന്

terrorism

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ അനന്ത്‌നാഗില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ ഐഎസുകാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

കൊല്ലപ്പെട്ട ഭീകരര്‍ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീര്‍ സംഘടനക്കാരാണെന്നാണ് റിപ്പോര്‍ട്ട്. ഐഎസ്‌ഐസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീര്‍.

വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അനന്ത്‌നാഗ് ജില്ലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഐഎസിന്റെ കശ്മീര്‍ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആന്റ് കശ്മീര്‍ എന്ന ഭീകരസംഘടനയുടെ തലവനാണ്.
ഏറ്റമുട്ടലില്‍ മൂന്ന് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Top