ശ്രീനഗര്‍: ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മ്മു രാജി വെച്ചു. രാജിക്കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചെന്നാണ് റിപ്പോര്‍ട്ട്്. എന്നാല്‍ ഇക്കാര്യം മുര്‍മ്മുവോ രാഷ്ട്രപതി ഭവനോ സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹം എത്രയും പെട്ടെന്ന് സ്ഥാനം ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ അദ്യത്തെ ലഫ്റ്റനെന്റ് ഗവര്‍ണറാണ് മുര്‍മ്മു. 2019 ഒക്്ടോബര്‍ 19നാണ് അദ്ദേഹം ഗവര്‍ണറായി ചുമതലയേറ്റത്. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മുര്‍മ്മു ഗുജറാത്ത് കാഡറിലായിരുന്നു.
ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം ധനമന്ത്രാലയത്തിലെ എക്സപെന്റിച്ചര്‍ സെക്രട്ടറി ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.