കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി; പ്രതികരണവുമായി എ.എം ആരിഫ്

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിക്കെതിരെ ലോക്‌സഭയില്‍ നിലപാട് വ്യക്തമാക്കി എഎം ആരിഫ്.

സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന മനോഭാവം ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക പദവിയെക്കുറിച്ചും വ്യക്തമാക്കി.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തിങ്കളാഴ്ച ഒപ്പുവെച്ചിരുന്നു.

Top