ജമ്മുകശ്മീർ പാർട്ടി പുന:സംഘടന:’ഗുലാംനബിയുടെ വാദം തെറ്റ്’: കോൺഗ്രസ് നേതൃത്വം

ഡൽഹി: ജമ്മു കാശ്മീർ കോൺഗ്രസ് പുന:സംഘടന സംബന്ധിച്ച് ഗുലാം നബി ആസാദിൻറെ വാദം തെറ്റെന്ന് കോൺഗ്രസ്. ഗുലാം നബി ആസാദുമായി 4 വട്ടം ചർച്ച നടത്തിയ ശേഷമാണ് പുന:സംഘടനയിൽ അന്തിമ തീരുമാനമെടുത്തത്. സംസ്ഥാന അധ്യക്ഷനായി നിയമിച്ചത് ഗുലാം നബി ആസാദ് നിർദേശിച്ച ആളെയാണെന്നും കോൺഗ്രസ് വ്യക്തമാക്കി.

ജമ്മു കാശ്മീർ കോൺഗ്രസ് പുനസംഘടനയിൽ പ്രതിഷേധിച്ച് ജമ്മുകശ്മീർ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. നിയമനം നൽകി മണിക്കൂറുകൾക്കുള്ളിൽ രണ്ട് സമിതികളിലെ ഭാരവാഹിത്വം ഗുലാം നബി ആസാദ് ഉപേക്ഷിച്ചു. ഗുലാംനബി ആസാദ് നൽകുന്ന സന്ദേശം ഹൈക്കാമാൻഡ് മനസിലാക്കിയില്ലെങ്കിൽ കൂട്ടരാജിയുണ്ടാകുമെന്നാണ് ഒരു വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.

Top