ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍.ഹുറിയത് നേതാവ് ഫസല്‍ ഹഖ് ഖുറേഷിയുടെ വസതിയില്‍ കാവല്‍ നിന്ന ഫറൂഖ് അഹമ്മദ് എന്ന പൊലീസുകാരന്റെ തോക്ക് റാഞ്ചിയ ശേഷം അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ശ്രീനഗറില്‍ ഫെബ്രുവരി 25നായിരുന്നു കൊലപാതകം നടന്നത്.
പ്രാദേശിക പിന്തുണയുണ്ടായിരുന്ന ഇഷാ ഫസ്‌ലി, തവ്‌സീഫ് അഹമ്മദ്, സയിദ് ഒവയിസ് എന്നീ ഭീകരരായിരുന്നു സംഭവത്തിന് പിന്നില്‍. അനന്ത്‌നാഗില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇവര്‍ക്ക് കൃത്യം നടത്താന്‍ സാഹചര്യം ഒരുക്കിയ നാല് പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.