ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ പ്രതിഷേധ മാര്‍ച്ചിനിടയിലുണ്ടായ പൊലീസ് വെടിവയ്പില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. ഗുല്‍സാര്‍ അഹമ്മദ് എന്ന പൊലീസുകാരനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ഗാംധര്‍ബല്‍ ജില്ലയിലെ കങ്കനില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനു നേരെയുണ്ടായ വെടിവയ്പിലാണ് ഗോഹാര്‍ അഹമ്മദ് റാത്തര്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. വെടിവെയ്പില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗോഹാര്‍ ചൊവ്വാഴ്ചയാണ് മരിച്ചത്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടാം ദിവസവും ശ്രീനഗര്‍സോണാമാര്‍ഗ് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.