ശ്രീനഗറില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണം; മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ശ്രീനഗറില്‍ പൊലീസ് സംഘത്തിന് നേര്‍ക്ക് ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്.

ശ്രീനഗറിലെ സീറോ ബ്രിഡ്ജിന് സമീപത്ത് പൊലീസുകാരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു എഎസ്‌ഐക്കും രണ്ടു ട്രാഫിക് പൊലീസുകാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഭീകരര്‍ക്കായി തെരച്ചില്‍ തുടങ്ങിയെന്ന് സൈന്യം അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും സുരക്ഷാസേന അറിയിച്ചിട്ടുണ്ട്.

Top