ശ്രീനഗര്‍: റംസാന്‍ മാസത്തില്‍ ജമ്മു -കശ്മീരില്‍ സൈനിക നടപടിയുണ്ടാകരുതെന്ന് സുരക്ഷാസേനയ്ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. റംസാന്‍ മാസത്തില്‍ മുസ്ലീം ജനങ്ങള്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ കഴിയണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.
Centre asks security forces not to launch operations in J&K during the month of Ramzan. Security forces to reserve the right to retaliate if attacked or if essential to protect the lives of innocent people: Ministry of Home Affairs pic.twitter.com/DgnQO9kQTm
— ANI (@ANI) May 16, 2018
ആക്രമണമുണ്ടെങ്കില്‍ തിരിച്ചടിക്കുകയോ അല്ലെങ്കില്‍ നിരപരാധികളായ ആളുകളുടെ ജീവന്‍ സംരക്ഷിക്കാന്‍ അത്യാവശ്യമാണെങ്കിലോ മാത്രം സുരക്ഷാ സേനയുടെ സംരക്ഷണം ആവശ്യപ്പെടാമെന്നും കേന്ദ്രം വ്യക്തമാക്കി. നേരത്തെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കേന്ദ്രത്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ സേനയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.