കശ്മരില്‍ വീണ്ടും ഭീകരാക്രമണം; സിആര്‍പിഎഫ് ജവാനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്

soldiers

ശ്രീനഗര്‍: ജമ്മു-കശ്മരില്‍ വീണ്ടും ഭീകരാക്രമണമുണ്ടായി. കശ്മീരിലെ ആനന്ത്‌നാഗിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഗ്രനേഡ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ഷെയര്‍ബാഗ് പൊലീസ് സ്റ്റേഷനു സമീപം വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പ്രദേശത്ത് സുരക്ഷ ശക്തമാണെന്നും അധികൃതര്‍ പറഞ്ഞു.

ബുധനാഴ്ച കുല്‍ഗാമിലെ പൊലീസ് സ്റ്റേഷനു സമീപം ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റിരുന്നു.

Top