ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പാരാമിലിട്ടറി സേനയുടെ ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു.
നേവാ ഗ്രാമത്തിലെ സിആര്‍പിഎഫ്, എസ്ഒജി ക്യാമ്പുകള്‍ക്ക് നേരെയാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. വെടിവെയ്പ്പും ഗ്രനേഡ് ആക്രമണവും നടത്തി ഭീകരര്‍ പരിഭ്രാന്തി പരത്തിയിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയും ശക്തമായി തന്നെ തിരിച്ചടിച്ചു. പ്രദേശത്ത് തെരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.