ജമ്മുകശമീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു തീവ്രവാദികളെ വധിച്ചു

army

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു. നൗഗാമിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഇവരില്‍ നിന്നും ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. നാട്ടുകാര്‍ ആരും ഏറ്റുമുട്ടല്‍ സ്ഥലത്തേക്കു പ്രവേശിക്കരുതെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി.

അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം തുടരുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ പാക് സൈന്യത്തിന്റെ ഷെല്‍ പൂഞ്ച് ജില്ലയില്‍ ബ്രിഡേഗ് ആസ്ഥാനത്ത് പതിച്ചു. എന്നാല്‍ സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ബ്രിഡേഗ് ആസ്ഥാനത്തെ സ്റ്റോറിനുമുകളിലാണ് ഷെല്‍ പതിച്ചത്. ഇത് പൂര്‍ണമായും കത്തിനശിച്ചു. പൂഞ്ചിലെ മോതിമഹലില്‍ 93 ാം ബ്രിഗേഡ് ആസ്ഥാനത്താണ് ഷെല്‍ പതിച്ചത്.

Top