ജമ്മുകശ്മീര്‍: സ്‌ഫോടന പരമ്പരകള്‍ ഉണ്ടാകുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ജമ്മുവില്‍ സുരക്ഷാസംവിധാനം ശക്തമാക്കി.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌ഫോടനം നടത്തുമെന്ന് വ്യക്തമാക്കിയ കത്ത് പൊലീസിനാണ് ലഭിച്ചത്. കത്തിന്റെ ഉറവിടം വ്യക്തമല്ല.
153ബി (1),5051 (ബി) എന്നീ വകുപ്പുകള്‍ പ്രകാരം ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ജമ്മു ഇന്‍സ്‌പെക്ടര്‍ ജനറല്‍ പൊലീസ് ഉദ്യോഗസ്ഥരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
മതസ്ഥാപനങ്ങള്‍, ന്യൂനപക്ഷ പ്രേദശങ്ങള്‍, തിരക്കുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ഉറപ്പു വരുത്താന്‍ ഐജി ഡാനിഷ് റാണ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.