ജമ്മുകാശ്മീര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ ആര്‍മി മേജര്‍ക്കും ബിഎസ്എഫ് ജവാനും പരിക്കേറ്റു. ജമ്മു കാഷ്മീരിലെ ബാലാകോട്ട് സെക്ടറിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ ഇരു സൈനികരെയും മിലിറ്ററി ആശുപത്രിയിലേക്ക് മാറ്റിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ പൂഞ്ച് സെക്ടറിലും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു.